പന്തളം : പന്തളം നഗരസഭ ചെയർപേഴ്‌സൺ സുശീല സന്തോഷ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം പന്തളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ കാര്യാലയത്തിന് മുമ്പിൽ നടക്കുന്ന സമരത്തിന്റെ രണ്ടാം ദിവസത്തെ പ്രതിഷേധ സമരം സി.പി.എം പന്തളം ഏരിയ കമ്മിറ്റി സെക്രട്ടറി ആർ.ജ്യോതികുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം പി.കെ.ശാന്തപ്പൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ലസിത നായർ, മുടിയൂർക്കോണം ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ.ബി.ബിന്നി , രാധ രാമചന്ദ്രൻ ,പന്തളം നഗരസഭ കൗൺസിലർ എസ്.അരുൺ എന്നിവർ സംസാരിച്ചു.