1
മൂടിയില്ലാത്ത ഓട

അടൂർ: ടൗണിലെ മൂടിയില്ലാത്ത ഓടകളിൽ പാഴ് വസ്തുക്കൾ തള്ളുന്നത് മൂലം വെള്ളം ഒഴുകുന്നില്ല. ഇതുമൂലം മലിനജലം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുകയാണ്. സെൻട്രൽ ടോൾ - നെല്ലിമൂട്ടിപ്പടി റോഡിൽ സെൻട്രൽ ജംഗ്ഷന് തെക്ക് മുതൽ നെല്ലിമുട്ടിപ്പടി വരെയുള്ള ഭാഗത്തെ ഒരുവശത്തെ ഒാടയിലാണ് ഇൗ സ്ഥിതി. പഴങ്ങൾ കൊണ്ടുവരുന്ന പാഴ്തടിപ്പെട്ടി, വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ എന്നിവ ഒാടയിലാണ് ഇടുന്നത്. പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.