അടൂർ : ആശാ വർക്കേഴ്സ് ഫെഡറേഷൻ സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റായി എം.ബി പ്രഭാവതി (പത്തനംതിട്ട)യേയും ജനറൽ സെക്രട്ടറിയായി പി.പി പ്രേമയേയും (കോഴിക്കോട്),ട്രഷറായി രജനി മോഹൻ (കണ്ണൂർ) നേയും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അടൂരിൽ നടന്ന സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. സുജാത (കൊല്ലം) ഗീതാഭായ് (ആലപ്പുഴ) രമണി (കാസർഗോഡ്) സിന്ധുവിനോദ് (ഇടുക്കി) കമല (വയനാട്) എന്നിവരെ വൈസ് പ്രസിഡന്റുമാരായും സജികുമാരി (തിരുവനന്തപുരം) ലിസി (എറണാകുളം) അജിത രാജൻ (തൃശൂർ) രമണിപാലക്കാട്) വിജയ (മലപ്പുറം) എന്നിവരെ സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരും 41 അംഗ സംസ്ഥാന കമ്മിറ്റിയേയും സമ്മേളനം തിരഞ്ഞെടുത്തു.