ചെങ്ങന്നൂർ: വിശ്വകർമ്മ സർവീസ് സൊസൈറ്റി ചെങ്ങന്നൂർ താലൂക്ക് യൂണിയനിലെ 1700 -ാം കിഴക്കേവിള ശാഖയുടെ വാർഷിക പൊതുയോഗവും കുടുംബ സംഗമവും നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ സന്തോഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.എ അശോകൻ അദ്ധ്യക്ഷത വഹിച്ചു. ബോർഡ് മെമ്പർ കെ.എ ശിവൻ മുഖ്യ പ്രഭാഷണം നടത്തി. വി.എസ്.എസ് മഹിളാസംഘം ജനറൽ സെക്രട്ടറി ദീപാ ഉണ്ണികൃഷ്ണൻ, ജില്ലാ പ്രസിഡന്റ് രാധാകൃഷ്ണൻ, സെക്രട്ടറി മഹാദേവൻ, താലൂക്ക് പ്രസിഡന്റ് കെ.സി കൃഷ്ണൻ കുട്ടി, ജനറൽ സെക്രട്ടറി മനു കൃഷ്ണൻ, ടി.എൻ രമേശ്, അരവിന്ദ് സ്വാമി, വി.എൻ ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. ശാഖാ സെക്രട്ടറി പി.എം വിഷ്ണു സ്വാഗതവും ഖജാൻജി ടി.എം അനീഷ് കൃതജ്ഞതയും പറഞ്ഞു.