 
പന്തളം : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് പന്തളം വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുരമ്പാല വില്ലേജ് ഓഫീസ് ധർണയും പ്രതിഷേധവും നടത്തി. പ്രതിഷേധസമരം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ആബിദ് ഷെഹിം ഉദ്്ഘാടനം ചെയ്തു. സെബിൻ പൂഴിക്കാട് അദ്ധ്യക്ഷത വഹിച്ചു. മുഖ്യപ്രഭാഷണം ജിതിൻ നൈനാൻ നടത്തി. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ ജോബി ജോയി, ഗീവർഗീസ് സാം, അനു പന്തളം, റാഫി, ഷെഫീഖ്, അമജിത്ത്, അടൂർ ഷാൻ,രാഹുൽ, പന്തളം സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.