award
എസ്. എൻ.ഡി.പി.യോഗം 2641-ാം നമ്പർ പുലിയൂർ ശാഖയുടെ നേതൃത്വത്തിൽ പരീക്ഷയിൽ ഉന്നത വിജയം നേടീയ വിദ്യാർത്ഥികൾക്ക് യൂണിയൻ ചെയർമാൻ അനിൽ അമ്പാടി അവാർഡ് നൽകുന്നു

ചെങ്ങന്നൂർ: എസ്.എൻ.ഡി.പി.യോഗം 2641-ാംപുലിയൂർ ശാഖയുടെ നേതൃത്വത്തിൽ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും അവാർഡ് വിതരണവും നടത്തി. എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സുരേന്ദ്രൻ മുടിയിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ ചെയർമാൻ അനിൽ അമ്പാടി അവാർഡുകൾ വിതരണം ചെയ്തു. ശാഖാ സെക്രട്ടറി ബാബു കല്ലൂത്ര, വനിതാസംഘം മേഖല കൺവീനർ ശാലിനി ബിജു, മോഹനൻ മംഗലശേരാൽ, രഞ്ജു അനന്തഭദ്രത്ത്, രമണൻ കുളത്തൂർ, ഉദയകുമാർ ചേരിമലയിൽ, ശിവദാസ് വെള്ളിയമ്പള്ളിൽ, കൃഷ്ണൻ മലയിൽ വക്കേതിൽ, രാജൻ രാജ് ഭവൻ, മനോജ് മലയിൽ, മധു മുടിയിൽ, ഷീല ബാബു കല്ലൂത്ര, രശ്മി രഞ്ജു, പുഷ്പലത സുതൻ എന്നിവർ പ്രസംഗിച്ചു