ചെങ്ങന്നൂർ എസ്.എൻ.ഡി.പി.യൂണിയനിലെ 73-ാം കാരയ്ക്കാട് ശാഖയുടെ നേതൃത്വത്തിലുള്ള ഒന്നാമത് കാരയ്ക്കാട് ശ്രീനാരായണ കൺവെൻഷൻ ഇന്ന് സമാപിക്കും. ഇന്ന് വൈകിട്ട് 4ന് ഡോ.അനൂപ് വൈക്കം ഗുരുവിന്റെ കുടുംബ ദർശനം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. ശാഖാ പ്രാർത്ഥനാ ഹാളിൽ രാവിലെ 5.30 മുതൽ വിശേഷാൽ പൂജകളും 9ന് വിശ്വശാന്തി ഹവനവും രാത്രി 8ന് നാടകവും ഉണ്ടായിരിക്കും. ഇന്നലെ കൺവെൻഷനിൽ ശശികുമാർ പത്തിയൂർ പ്രഭാഷണം നടത്തി.വിവിധ പൂജകൾ വൈദിക യോഗം യൂണിയൻ ഭാരവാഹികൾ നേതൃത്വം നൽകും.