08-vasavan
നന്മ പത്തനംതിട്ട ജില്ലാസമ്മേളനം മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്നു

പന്തളം : സമൂഹമനസാക്ഷിയെ തോട്ടുണർത്തുവാൻ കവിതകളും കഥാപ്രസംഗങ്ങളും നാടകങ്ങളും വഹിച്ചിട്ടുള്ള പങ്ക് വളരെ വലുതാണെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. കലാകാരന്മാരുടെ ദേശീയസംഘടനയായ നന്മയുടെ ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. നന്മാ ജില്ലാ വൈസ് പ്രസിഡന്റ് ജി.രാജേഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. നന്മാ സംസ്ഥാന പ്രസിഡന്റ്സേവിയർ പുൽപ്പാട്, നന്മ സർഗവനിത സംസ്ഥാന ജനറൽ സെക്രട്ടറി ജാനമ്മ കുഞ്ഞുണ്ണി, പന്തളം നഗരസഭാംഗം അച്ചൻകുഞ്ഞു ജോൺ, ലസിത, അടൂർ രാജേന്ദ്രൻ, വിനോദ് മുളമ്പുഴ, രാജൻ അനശ്വര, ബാബു പന്തളം എന്നിവർ സംസാരിച്ചു.ചടങ്ങിൽ ജില്ലയിൽ കലാസാഹിത്യ രംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച കലാകാരന്മാരെ മന്ത്രി ആദരിച്ചു. ജില്ലാപ്രസിഡന്റായി അടൂർ രാജേന്ദ്രനെയും വൈസ് പ്രെസിഡന്റുമാരായി ജി.രാജേഷ്‌കുമാർ, ബുദ്ധ ആർ.വിജയൻ, പ്രമാടം ഓമന എന്നിവരെയും സെക്രട്ടറിയായി വിനോദ് മുളമ്പുഴയെയും ജോയിന്റ്‌ സെക്രട്ടറിമാരായി ജോൺസൺ ജെ.അടൂർ, ശബരിവേലായുധൻ, ശ്രീദേവി റാന്നി എന്നിവരെയും ട്രഷറായി കരുണാകരൻ പരുത്യാനിക്കലിനെയും എക്‌സിക്യൂട്ടീവ് അംഗങ്ങളായി പന്തളം ബാബു, സി.ആർ.വിജയൻ, ഗീത അടൂർ എന്നിവരെയും ജില്ലാകമ്മിറ്റി അംഗങ്ങളായി ധനോജ് നായിക്, ഉള്ളന്നൂർഗിരീഷ്, മാത്യു തിരുവല്ല ,എം.ആർ.സി.നായർ, ശോഭനത്തിലക്, എം.എസ് .മധു ,ബിജുവൃന്ദവനം, റെജി. ഏഴുമറ്റൂർ, ഉണ്ണി ഏഴുമറ്റൂർ വകയാർ സുരേന്ദ്രൻ, രാജുഫിലിപ്പ്, ജയൻ തനിമ എന്നിവരെയും തിരഞ്ഞെടുത്തു.