ചെങ്ങന്നൂർ: ബി.ജെ.പി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രധാനമന്ത്രി ഉജ്ജ്വൽ യോജന ഉപഭോക്തൃ സംഗമം നടത്തി. സൗജന്യ ഗ്യാസ് കണക്ഷന്റെ വിതരണ ഉദ്ഘാടനം ജില്ലാപ്രസിഡന്റ് എം.വി ഗോപകുമാർ നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് അദ്ധ്യക്ഷത വഹിച്ചു. മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് കലാരമേശ് മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറിമാരായ അനീഷ് മുളക്കുഴ, രശ്മി സുഭാഷ്, കൗൺസിലർമാരായ മനു കൃഷ്ണൻ, സിനി ബിജു, എസ്.സുധാമണി, ശ്രീദേവി ബാലകൃഷ്ണൻ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് വിശാൽ പാണ്ടനാട്, കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് എസ്.രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു. ചെങ്ങന്നൂർ ബ്ലയിസ് ഭാരത്ഗ്യാസ് ഏജൻസിയുടെ സഹകരണത്തോടെയാണ് ഗ്യാസ് കണക്ഷനുകൾ വിതരണം ചെയ്തത്.