കോന്നി : യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടു. കിഴക്കുപുറം, പുത്തൻവീട്ടിൽ ബംഗ്ലാവിൽ ഷാജി തോമസ് (40) നെയാണ് റബർ തോട്ടത്തിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പൊലീസും അഗ്നിരക്ഷ സേനയും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.