kau
കേരള ആർട്ടിസാൻസ് യൂണിയൻ ചെങ്ങന്നൂർ ഏരിയ സമ്മേളനം ജില്ലാ സെക്രട്ടറി ജി.രാജമ്മ ഉദ്ഘാടനം ചെയ്തു.

ചെങ്ങന്നൂർ: കേരള ആർട്ടിസാൻസ് യൂണിയൻ ചെങ്ങന്നൂർ ഏരിയ സമ്മേളനം നടത്തി. ജില്ലാ സെക്രട്ടറി ജി.രാജമ്മ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ.തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.ജെ ഉണ്ണികൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. മുതിർന്ന പ്രവർത്തകരെ സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് എം.കെ മനോജ് ആദരിച്ചു. പി.കുട്ടപ്പൻ, ഭാസ്കരൻ നായർ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി കെ.തങ്കപ്പൻ (പ്രസിഡന്റ് ), ഉണ്ണികൃഷ്ണൻ നായർ, ടി.എൻ രാജപ്പൻ (വൈസ് പ്രസിഡന്റമാർ), സി.അജിത്ത് കുമാർ (സെക്രട്ടറി), പി.രാധാമണി, കെ.ഇന്ദിര (ജോയിന്റ് സെക്രട്ടറിമാർ), പി.കുട്ടപ്പൻ (ട്രഷറാർ) തിരഞ്ഞെടുത്തു.