മല്ലപ്പള്ളി : മണിമലയാർ ജലനിരപ്പ് താഴ്ന്നതോടെ ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം നിറുത്തി. ജലനിരപ്പ് 12 അടിയിലേറെ താഴ്ന്നിട്ടുണ്ട്. വീടുകളിൽ കയറിയ വെള്ളം ഇറങ്ങിയതോടെ ആളുകൾ സ്വന്തം വീടുകളിലേയ്ക്ക് മടങ്ങി. പുറമറ്റം, മല്ലപ്പള്ളി, ആനിക്കാട് പഞ്ചായത്തുകളിലെ ആറ് ക്യാമ്പുകളിലെ 119 പേരാണ് ക്യാമ്പുകളിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ താലൂക്ക് പ്രദേശങ്ങളിൽ കാര്യമായി മഴ പെയ്യാതിരുന്നത് വെള്ളം ഇറങ്ങുന്നതിന് കാരണമായി. താഴ്ന്ന പ്രദേശങ്ങളിലെ വെള്ളം ഇറങ്ങിയത് കർഷകർക്കും ആശ്വാസമുളവാക്കുന്നു.