con

അടൂർ : കെ.എസ്.ആർ.ടി.സിയെ തകർക്കുന്ന സർക്കാർ നടപടിക്കെതിരെയും സർവീസുകൾ വെട്ടിച്ചുരുക്കുന്ന ജന വിരുദ്ധതയ്ക്കെതിരെയും പ്രതിഷേധിച്ച് അടൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലേക്ക് മാർച്ചും ധർണയും നടത്തി. കെ.പി.സി.സി നിർവാഹക സമിതി അംഗം തോപ്പിൽ ഗോപകുമാർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് റിനോ പി.രാജൻ അദ്ധ്യക്ഷത വഹിച്ചു. ആബിദ് ഷെഹീം, പഴകുളം ശിവദാസൻ, എസ്.ബിനു, ജി.മനോജ്, ജയകൃഷ്ണൻ പള്ളിക്കൽ , ഫെന്നി നൈനാൻ ,ജെറിൻ ജേക്കബ്ബ്, ക്രിസ്റ്റോ വർഗീസ്, അംജിത് അടൂർ, എബി ആനന്ദപ്പള്ളി, അരുൺ മോഹൻ ,വിഷ്ണു പള്ളിക്കൽ, സജു തെങ്ങുംതാര, ആൽവിൻ വയല എന്നിവർ പ്രസംഗിച്ചു.