podi
ആർ. എസ്. പി അടൂർ നിയോജക മണ്ഡലം സെക്രട്ടറി പൊടിമോൻ കെ. മാത്യൂ.

കടമ്പനാട് : ഭൂരഹിതരായ കുടുംബങ്ങൾക്ക് നാളിതുവരെയായി പട്ടയം ലഭിക്കാത്തതു കാരണം നിരവധി ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്ന സാഹചര്യത്തിൽ സർക്കാർ ഇടപെട്ട് എത്രയും പെട്ടന്ന് പട്ടയം നൽകുവാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആർ.എസ്.പി നിയോജക മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. വിവേകാനന്ദാ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന ആർ.എസ്.പി സെക്രട്ടേറിയറ്റ് അംഗം പി.ജി.പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. കലാനിലയം രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം പാർട്ടി ദേശീയ സമിതി അംഗം അഡ്വ.കെ.എസ് ശിവകുമാർ ഉദ്ഘാടനം ചെയ്തു. യു.ടി.യു.സി സംസ്ഥാന സെകട്ടറി തോമസ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പൊടിമോൻ കെ.മാത്യു, എൻ.സോമരാജൻ, ബി.ശ്രീപ്രകാശ്,ടി.കെ.ശ്യാമള, ഷാജി മുല്ലയ്ക്കൽ, പുരുഷോത്തമൻ നായർ , അംബിക സോമരാജൻ,ഡോ.ആർ രാജഗോപാൽ,ശ്രീകുമാർ,എം.ബാബു,രാജേന്ദൻ നായർ,ദശരഥൻ, ശിവൻ കുട്ടി തങ്കമണി,സി.എ. രാഘവൻ എന്നിവർ പ്രസംഗിച്ചു.തുടർന്നു പൊടിമോൻ കെ.മാത്യുവിനെ മണ്ഡലം സെക്രട്ടറിയാക്കി 21അംഗ മണ്ഡലം കമ്മിറ്റിയേയും തിരഞ്ഞെടുത്തു.