youth
യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അടൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് കെ. പി. സി. സി നിർവ്വാഹക സമിതിയംഗം തോപ്പിൽ ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു.

അടൂർ : കെ.എസ്.ആർ.ടി.സിയെ തകർക്കുന്ന സർക്കാർ നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അടൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. കെ.പി.സി.സി നിർവാഹക സമിതി അംഗം തോപ്പിൽ ഗോപകുമാർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് റിനോ പി.രാജൻ അദ്ധ്യക്ഷത വഹിച്ചു. ആബിദ് ഷെഹീം, പഴകുളം ശിവദാസൻ, എസ്.ബിനു, ജി.മനോജ്, ജയകൃഷ്ണൻ പള്ളിക്കൽ , ഫെന്നി നൈനാൻ ,ജെറിൻ ജേക്കബ്, ക്രിസ്റ്റോ വർഗീസ്, അംജാത് അടൂർ , എബി ആനന്ദപ്പള്ളി, അരുൺ മോഹൻ ,വിഷ്ണു പള്ളിക്കൽ, സജു തെങ്ങും താര , ആൽവിൻ വയല എന്നിവർ പ്രസംഗിച്ചു.