പ്രമാടം : പ്രമാടം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചു. തൊഴിൽ, കൃഷി, വിവിധ സംരംഭങ്ങൾ എന്നിവയ്ക്കും വയോജനങ്ങൾ, ഭിന്നശേഷിക്കാർ, കുട്ടികൾ എന്നിവരുടെ ക്ഷേമത്തിനും ഊന്നൽ നൽകുന്ന പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എൻ. നവനിത്ത് അറിയിച്ചു.