തിരുവല്ല: നിരണം സെന്റ് മേരീസ് ഓർത്തഡോക്സ്‌ വലിയ പള്ളിയിൽ നടന്ന അലൈൻ സെന്റ് ഡയനേഷ്യസ് ഓർത്തഡോക്സ്‌ പള്ളിയുടെ സ്മൃതി സംഗമം അത്മായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ഫാ. സാം വി ഗബ്രിയേൽ കോർ എപ്പിസ്ക്കോപ്പ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ജോസഫ് നെല്ലാനിക്കൻ മുഖ്യപ്രഭാഷണം നടത്തി. ഫാ. സഖറിയാ പനക്കാമറ്റം കോർ എപ്പിസ്ക്കോപ്പാ, പി.പി ഉമ്മൻ,ഫാ.തോമസ് മാത്യു, തോമസ് വർഗീസ്, :പ്രോഗ്രാം കോർഡിനേറ്റർ തോമസ് ഏബ്രഹാം, ജനറൽ കൺവീനർമാരായ അലക്സാണ്ടർ ജോർജ്, ഷിജു തോമസ് എന്നിവർ പ്രസംഗിച്ചു.