1
പ്ലാന്റേഷൻ മുക്ക് - തേപ്പു പാറ റോഡിലെ അപകടകരമായ കൊടുംവളവ്

അടൂർ : പ്ലാന്റേഷൻമുക്ക് തേപ്പുപാറ - നെടുമൺകാവ് റോഡിലെ കൊടുംവളവുകൾ അപകടഭീഷണിയുയർത്തുന്നു. ദേശീയ നിലവാരത്തിൽ ടാറിങ് നടത്തിയതോടെ അമിത വേഗതയിലാണ് വാഹനങ്ങൾ പായുന്നത് . ആനിയ്ക്കാമുകൾ ഭാഗത്ത് രണ്ട് കൊടുംവളവുകളാണ് ഉള്ളത്. പക്ഷേ അപകടസാദ്ധ്യത സൂചിപ്പിക്കുന്ന ബോർഡുകൾ സ്ഥാപിച്ചിട്ടില്ല. വേറെയും കൊടുംവളവുകളുണ്ട് . പള്ളിജംഗ്ഷന് സമീപം പാലം കയറിച്ചെന്നാൽ കുത്തനെയുള്ള കയറ്റവും ഇടത്തോട്ട് തിരിയുന്ന കൊടുംവളവുമാണ്. ഇവിടം കഴിഞ്ഞാൽ നാല് വളവുകളുണ്ട്. ഒരിടത്തും വേഗ നിയന്ത്രണ സംവിധാനങ്ങളില്ല. കാൽനട യാത്രക്കാർക്കും അപകടം സംഭവിക്കാനിടയുണ്ട്' അടിയന്തര പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.