വള്ളിക്കോട് : സി.പി.എം വള്ളിക്കോട് ലോക്കൽ കമ്മിറ്റി അംഗമായിരുന്ന ജോൺ സാമുവേലിന്റെ 12-ാംമത് അനുസ്മരണ സമ്മേളനം നടത്തി. പൊതുസമ്മേളനം കെ.എസ്.കെ.ടി.യു ജില്ലാ പ്രസിഡന്റ് പി.എസ്.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കെ.വൈ.ബേബി അദ്ധ്യക്ഷത വഹിച്ചു. വള്ളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായർ, സംഗേഷ്.ജി.നായർ,സി.സുമേഷ്, ജി.നിഷ, ദിനകുമാർ,സജി മാത്യു, എ.ഷീല എന്നിവർ പ്രസംഗിച്ചു.