 
തിരുവല്ല: ശ്രീചിത്തിര തിരുനാൾ ബഹുമുഖപ്രതിഭാ പുരസ്കാരം നേത്രചികിത്സകനും കവിയും ഗാനരചയിതാവുമായ ഡോ. ബി.ജി. ഗോകുലന് നൽകി. പട്ടും വളയും 25000 രൂപയും അടങ്ങുന്ന ബഹുമുഖപ്രതിഭാ പുരസ്കാരം ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ 31 -ാം അനുസ്മരണ സമ്മേളനത്തിൽ അശ്വതി തിരുനാൾ ലക്ഷ്മീബായി തമ്പുരാട്ടി സമ്മാനിച്ചു. ശ്രീചിത്തിര തിരുനാൾ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ ചടങ്ങിൽ സിനിമാതാരം കൊല്ലം തുളസി, പദ്മനാഭ സ്വാമി ക്ഷേത്രം മുൻസുരക്ഷാ. മേധാവി വിജയകുമാർ, ഡോ.ബി.ജി.ഗോകുലൻ, നവനീത് ബാഹുലേയൻ എന്നിവർ സംസാരിച്ചു. ഡോ.ഗോകുലൻ രചിച്ച് ഗായത്രീ ശശിധരൻ ആലാപനം ചെയ്ത ശ്രീചിത്തിര തിരുനാളിനെപ്പറ്റിയുള്ള കവിതയും അവതരിപ്പിച്ചു.