plastic

കോന്നി : പരിസ്ഥിതി സൗഹൃദ സന്ദേശം പകർന്ന് കലഞ്ഞൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ എസ്.പി.സി കേഡറ്റുകൾ നാട്ടിലെ വ്യാപാര സ്ഥാപനങ്ങളിൽ പേപ്പർ ബാഗുകൾ വിതരണം ചെയ്തു. നിരോധിത പ്ലാസ്റ്റിക് കവറുകൾക്ക് പകരം കുട്ടികൾ പത്രങ്ങൾക്കൊണ്ട് നിർമ്മിച്ച കവറുകൾ ലഭിച്ച വ്യാപാരികൾ കൈയടിച്ച് കേഡറ്റുകൾക്ക് അഭിവാദ്യം അർപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഇൻ ചാർജ് എസ്.എം.ജമീല ബീവി വിതരണോദ്ഘാടനം നിർവഹിച്ചു. സി.പി.ഒമാരായ കെ.ആർ.ശ്രീവിദ്യ, സിബി ചാക്കോ, കേഡറ്റുകളായ വി.നിരഞ്ജൻ, കൈലാസ് നാഥ് എന്നിവർ പ്രസംഗിച്ചു.