09-pdm-satheesh
പ​ന്തള​ത്ത് ന​ടന്ന കോൺ​ഗ്രസ് കൗൺസിലർമാരുടെ ഉപവാസ സ​മരം ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെ​യ്യുന്നു

പന്തളം: കഴിഞ്ഞ 18 മാസമായി പന്തളം നഗരസഭയിൽ ഭരണം നടത്തുന്ന ബി.ജെ.പി സമസ്ത മേഖലയിലും പരാജയമാണെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞിടെ നഗരസഭയിൽ ഉണ്ടായതെന്ന് ഡി.സി.സി പ്രസി‌ഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറന്പിൽ പറഞ്ഞു. പന്തളം നഗരസഭയിലെ ബി.ജെ.പി ഭരണസമിതി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ നടത്തിയ ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പന്തളം നഗരസഭാ കൗൺസിലറെ അപമാനിച്ചതിലും, കൗൺസിലറുടെ ആരോപണങ്ങളും പൊലീസ് കേസെടുത്ത് അന്വേഷിക്കേണ്ടതാണ്. അഴിമതിക്ക് കൂട പിടിയ്ക്കുന്ന നയമാണ് സി.പിഎമ്മിന്റേത്. ഇതിന് ഉദാഹരണമാണ് കഴിഞ്ഞിടെ ഇവിടെ ഉണ്ടായ സംഭവ വികാസങ്ങൾ. സ്ത്രീത്വത്തെ അപമാനിച്ച കൗൺസിലർമാർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തണമെന്നും ചെയർപേഴ്‌സൺ രാജിവയ്ക്കണമെന്നും സതീഷ് കൊച്ചുപറമ്പിൽ ആവശ്യപ്പെട്ടു. യു.ഡി.എഫ് കൗൺസിലർമാരായ കെ.ആർ.വിജയകുമാർ , പന്തളം മഹേഷ്, സുനിതാ വേണു ,രത്‌നമണി സുരേന്ദ്രൻ, കേരളാ കോൺഗ്രസ് ജോസഫ് സംസ്ഥാന വൈസ് ചെയർമാൻ പ്രൊഫ:ഡി.കെ ജോൺ, ആർ.എസ്.പി ദേശീയ നിർവാഹക സമിതി അംഗം അഡ്വ.കെ.എസ്.ശിവകുമാർ, ഡി.സി.സി സെക്രട്ടറിമാരായ സോജിമെഴുവലി, ജി.രഘുനാഥ് ,ബി.നരേന്ദ്രനാഥ്, പഴകുളം ശിവദാസൻ ,കേരളാ കോൺഗ്രസ് ജോസഫ് സംസ്ഥാന സെക്രട്ടറി കെ.ആർ രവി.മോഹനൻ വാളാക്കോട്ട് ,മഞ്ജു വിശ്വനാഥ്, മണ്ണിൽ രാഘവൻ, മണ്ഡലം പ്രസിഡന്റുമാരായ പന്തളം വാഹിദ്, വേണുകുമാരൻ നായർ, തുളസി ഭായിയമ്മ ,ജി.അനിൽകുമാർ ഡെന്നിസ് ജോർജ്, ജോൺ തുണ്ടിൽ ​പരിയാരത്ത്, ഗോപിനാഥൻ നായർ, അമാനുള്ള ഖാൻ, രഘു പെരുമ്പുളിക്കൽ, ഇടുക്കിള ജോർജ്ജ്,കെ.എൻ രാജൻ ഷെഫീക്, സജാദ്, ചൈത്രം സുരേഷ് ' ബൈജു തോമസ്, ശാമുവൽ ​ ബിജു അനിയൻ തുടങ്ങിയവർ പ്രസംഗിച്ചു.