പത്തനംതിട്ട : രണ്ടാംലോക മഹായുദ്ധ സേനാനികൾക്കും, വിധവകൾക്കുമുള്ള പ്രതിമാസ സാമ്പത്തിക സഹായം 2022 ഓഗസ്റ്റ് മുതൽ തുടർന്ന് ലഭിക്കുന്നതിന് ജീവന സാക്ഷ്യപത്രം ഈ മാസം ആദ്യം തന്നെ ജില്ലാ സൈനികക്ഷേമ ഓഫീസിൽ സമർപ്പിക്കണം. ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തവർക്ക് സാമ്പത്തികസഹായം തുടർന്ന് ലഭിക്കുന്നതല്ലെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസർ അറിയിച്ചു.ഫോൺ: 04682 961104.