pratikal
പ്രതികൾ ജെയ്‌സൺ ജോസഫ്, ഗിരീഷ് കുമാർ

സീതത്തോട് : ആങ്ങമൂഴി കോട്ടമൺപാറ കടുവാത്തറയിൽ ചന്ദ്രകുമാറിന്റെ വീടിന്റെ സിറ്റൗട്ടിൽ അതിക്രമിച്ചകയറി, കൈത്തോക്കെടുത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച രണ്ടുപേരെ മൂഴിയാർ പൊലീസ് പിടികൂടി. ഞായറാഴ്ച വൈകിട്ട് ഏഴ് മണിക്കാണ് സംഭവം നടന്നത്. ഇടുക്കി തൊടുപുഴ ഈസ്റ്റ് കാഞ്ഞിരമറ്റം പുത്തൻപുരക്കൽ ജോസഫിന്റെ മകൻ ജെയ്‌സൺ ജോസഫ് (49), കാഞ്ഞിരമറ്റം കരോട്ട് ചെമ്പമംഗലത്ത് നാരായണപിള്ളയുടെ മകൻ ഗിരീഷ് കുമാർ (40) എന്നിവരെയാണ് മൂഴിയാർ പൊലീസ് ഇൻസ്‌പെക്ടർ കെ.എസ്. ഗോപകുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. പ്രതികൾ സഞ്ചരിച്ച വാഹനം സംഭവസ്ഥലത്തുനിന്ന് രാത്രി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. പ്രതികളെ റിമാൻഡ് ചെയ്തു.