sndp
എസ് എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയനിലെ തണ്ണിത്തോട് മേഖലയിലെ ശാഖ ഭാരവാഹികളുടെയും പോഷക സംഘടന ഭാരവാഹികളുടെയും പ്രവർത്തക യോഗം യുണിയൻ പ്രസിഡണ്ട് കെ.പത്മകുമാർ ഉത്‌ഘാടനം ചെയ്യുന്നു

കോന്നി: എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയന്റെ നേതൃത്വത്തിൽ ജില്ലാ ആസ്ഥാനത്ത് നടക്കുന്ന 168-ാംമത് ശ്രീ നാരായണജയന്തി ആഘോഷം വിപുലമായി ആഘോഷിക്കാൻ തണ്ണിത്തോട് മേഖലയിലെ ശാഖാ ഭരണസമിതി അംഗങ്ങളുടെയും പോഷക സംഘടന ഭാരവാഹികളുടെയും മേഖല പ്രവർത്തക യോഗം തീരുമാനിച്ചു. പത്തനംതിട്ട യൂണിയനിലെ 53 ശാഖകളിൽ നിന്നുള്ള ശ്രീനാരായണീയർ പങ്കെടുക്കുന്ന ഘോഷയാത്രയും ജയന്തി സമ്മേളനവും ചരിത്രത്തിന്റെ ഭാഗമാക്കാനുള്ള പ്രവർത്തങ്ങളാണ് മലയോരമേഖലയിൽ നടക്കുന്നത്. 50000 ശ്രീനാരായണീയർ പങ്കെടുക്കുന്ന ഘോഷയാത്രയാണ് ജില്ലാ ആസ്ഥാനത്ത് നടക്കുന്നത്. 4024 -ാം തേക്കുതോട് സെൻട്രൽ ശാഖാ ഹാളിൽ നടന്ന തണ്ണിത്തോട് മേഖലയിലെ പ്രവർത്തക യോഗം യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. യോഗം അസിസ്റ്റന്റ് സെക്രട്ടറി രമേശ് രാജക്കാട് പ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ കെ.എസ്.സുരേശൻ. ജി.സോമനാഥൻ, പി.കെ.പ്രസന്നകുമാർ,എസ്.സജിനാഥ്, പി.വി.രണേഷ്, മൈക്രോ ഫൈനാൻസ് യൂണിയൻ കോ - ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്‌, വനിതാ സംഘം യൂണിയൻ സെക്രട്ടറി സരളാ പുരുഷോത്തമൻ, വനിതാ സംഘം യൂണിയൻ എക്സിക്യൂട്ടീവ് മെമ്പർ അജിത രതീപ്, 1419-ാം തേക്കുതോട് ശാഖാ പ്രസിഡന്റ് ഒ.എൻ. വിക്രമൻ, സെക്രട്ടറി ബി.രവീന്ദ്രൻ, 4024-ാം തേക്കുതോട് സെൻട്രൽ ശാഖാ പ്രസിഡന്റ് എൻ.ജയപ്രകാശ്, സെക്രട്ടറി കെ.ആർ.രമണൻ, 1421-ാം തണ്ണിത്തോട് ശാഖാ വൈസ് പ്രസിഡന്റ് എ.സന്തോഷ്, സെക്രട്ടറി വി.ബി.സോമരാജൻ, 3108 മേടപ്പാറ ശാഖാ പ്രസിഡന്റ് പി.ഡി ശശിധരൻ,സെക്രട്ടറി ടി.കെ.പങ്കജാക്ഷൻ,1615 എലിമുള്ളംപ്ലാക്കൽ ശാഖാ പ്രസിഡന്റ് എ.ബി.രവീന്ദ്രൻ, സെക്രട്ടറി പി.ഡി.സുരേഷ്ബാബു, 1807 -ാംമണ്ണീറ ശാഖാ പ്രസിഡന്റ് എം.എൻ.മോഹനൻ, സെക്രട്ടറി എൻ.ടി.രാജൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.