മല്ലപ്പള്ളി : ആനിക്കാട് പഞ്ചായത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാനും കുടിവെള്ള ക്ഷാമം പരിഹരിക്കുവാനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആർ.എസ്.പി ആനിക്കാട് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. മണ്ഡലം സെക്രട്ടറി കെ.പി.മധുസൂദനൻ പിള്ള ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ജയദാസിന്റെ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി യംഗം പ്രകാശ് കവിയൂർ, ശശികുമാർ, മോഹനൻ,പ്രതീഷ് കുമാർ, ഷിനോയ് തുടങ്ങിയവർ പ്രസംഗിച്ചു. പി.ജി.ജയദാസ് സെക്രട്ടറിയായി പതിനൊന്നംഗ ലോക്കൽ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.