 
പത്തനംതിട്ട : ഡീസൽ ക്ഷാമത്തെ തുടർന്ന് കെ.എസ്.ആർ.ടി.സി സർവീസുകൾ നിറുത്തലാക്കിയതിനെതിരെ യൂത്ത് കോൺഗ്രസ് വിവിധ ഡിപ്പോകളിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി.
രണ്ടു ലക്ഷം കോടി കടം ഏടുത്ത് കെ റെയിൽ നടപ്പിലാക്കാൻ ശ്രമിക്കുന്ന ആത്മാർത്ഥത കെ.എസ്.ആർ.ടി.സിയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ കാട്ടണമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി.കണ്ണൻ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ കെ.എസ്.ആർ.ടി.സി ഓഫീസ് മാർച്ച് റാന്നിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് പ്രവീൺ രാജ് രാമൻ അദ്ധ്യക്ഷത വഹിച്ചു. രാജു മരുതിക്കൽ, അനിതാ അനിൽകുമാർ, എ.ജി.ആനന്ദൻപിള്ള, എ.ടി.ജോയിക്കുട്ടി, പ്രമോദ് മന്ദമരുതി, ബെന്നി മാടത്തുംപടി, ഷിബു തോണികടവിൽ, അരവിന്ദ് വെട്ടിക്കൽ, റൂബി കോശി, സൗമ്യ ജി.നായർ, ബിജി വർഗീസ്, ജിജി വർഗീസ്, ഷിജോ ചേനമല, വിനീത് പെരുമേത്ത്, എം.ജി.ശ്രീകുമാർ, ബൈജു ഭാസ്കർ, ജോബിൻ കൊറ്റനാട്, ജെവിൻ കാവുങ്കൽ, അൽഫിൻ, നിഷാദ് മടത്തുംമുറി, സനോജ്, സനൽ യമുന എന്നിവർ പ്രസംഗിച്ചു.