1
പ്ലാന്റേഷൻ മുക്ക് - തേപ്പു പാറ റോഡിലെ അപകടകരമായ കൊടുംവളവ്

അടൂർ : പ്ലാന്റേഷൻമുക്ക് തേപ്പുപാറ - നെടുമൺകാവ് റോഡിലെ കൊടും വളവുകൾ അപകടഭീഷണിയുയർത്തുന്നു. ദേശീയ നിലവാരത്തിൽ ഇവിടെ ടാറിംഗ് നടത്തിയതോടെ അമിത വേഗതയിലാണ് വാഹനങ്ങൾ പറയുന്നത്. ആനിയ്ക്കാമുകൾ ഭാഗത്ത് രണ്ട് കൊടും വളവുകൾ ആണ് ഉള്ളത്. ഇവിടെ അപകടസാദ്ധ്യത സൂചിപ്പിക്കുന്ന മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടില്ല. പള്ളിജംഗ്ഷന് സമീപം പാലം കയറിച്ചെന്നാൽ കുത്തനെയുള്ള കയറ്റവും ഇടത്തോട്ട് തിരിയുന്ന കൊടുംവളവും ആണ്. അല്പം മുന്നോട്ടു പോയാൽ നാലോളം വളവുകളും ഉണ്ട്. ഇവിടെ വേഗത നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തിയില്ലെങ്കിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ഉണ്ടാകാനുള്ള സാദ്ധ്യത ഏറെയാണ്. കാൽനട യാത്രക്കാർക്കും അപകടം സംഭവിക്കാൻ സാദ്ധ്യത ഏറെയാണ്. ബൈക്കുകൾ അമിത വേഗതയിലാണ് ഇതുവഴി പോകുന്നത്. വേഗത നിയന്ത്രണ സംവിധാനങ്ങൾ ഈറോഡിൽ ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.