മല്ലപ്പള്ളി: ആളില്ലത്ത സമയത്ത് വീട്കുത്തിത്തുറന്ന് നാലുപവൻ മോഷ്ടിച്ചു. എഴുമറ്റൂർ വാളക്കുഴി കാരമല ഉന്നത്താനിൽ സജിത്തിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ രാവിലെയായിരുന്നു സംഭവം.വീടിന്റെ മുൻവാതിൽ പൂട്ട് ഇല്ലാത്തതിനാൽ ചാരിയിട്ട ശേഷം കുടുംബം ആറന്മുള ക്ഷേത്രത്തിൽ ചോറൂൺ ചടങ്ങിന് പോയിരുന്നു. രാവിലെ
പതിനൊന്ന് മണിക്ക് വീട്ടിൽ തിരിച്ച് എത്തിയപ്പോഴാണ് അലമാരിയിൽ വച്ചിരുന്ന സ്വർണം നഷ്ടപ്പെട്ടത് അറിയുന്നത്.നാലു പവന്റെ സ്വർണമാലയാണ് കാണാതായത്. വീടിന്റെ മുൻവാതിലിന് ലോക്കില്ലായെന്ന് അറിയാവുന്നവരാരെങ്കിലുമാകാം മേഷണത്തിന് പിന്നിലെന്ന് സംശയിക്കുന്നു.വിരലടയാള വിദഗ്ധരും, പൊലീസ് നായയും സഥലത്തെത്തിച്ച് പരിശോധന നടത്തി. സജിത്തിന്റെ പരാതിയെ തുടർന്ന് പെരുമ്പെട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.