ഇന്ന് ക്വിറ്റ് ഇന്ത്യാ ദിനം
'ബ്രിട്ടീഷുകാർ ഇന്ത്യ വിടുക, ക്വിറ്റ് ഇന്ത്യ.' 1942 ആഗസ്റ്റ് 9ന് മുംബൈയിലെ ക്രാന്തി മൈതാനത്ത് നടന്ന ക്വിറ്റ് ഇന്ത്യാ ദിനത്തിന്റെ സ്മരണാർത്ഥം എല്ലാ വർഷവും ആഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യാ ദിനമായി ആഘോഷിക്കുന്നു.
നാഗസാക്കി ദിനം
ഹിരോഷിമയ്ക്ക് പിന്നാലെ 1945 ആഗസ്റ്റ് 9ന് ജപ്പാനിലെ നാഗസാക്കിയിലും അമേരിക്ക ബോംബ് വർഷിച്ചു. ബോംബിന്റെ പേര് 'Fat Man'. അതിന്റെ ഭാരം 6.4 കിലോയായിരുന്നു. പ്യൂട്ടോണിയം 239 ആയിരുന്നു അതിലെ രാസവസ്തു. ജപ്പാനെ മാത്രമല്ല, ലോകത്തെ മുഴുവൻ ഞെട്ടിപ്പിച്ച ദിനങ്ങളായിരുന്നു ഹിരോഷിമാ ദിനവും നാഗസാക്കി ദിനവും.