cpm-
പ്രതിഷേധ ധർണ്ണ പെരുമ്പുഴയിൽ CPM എരിയാ സെക്രട്ടറി T. N ശിവൻ കുട്ടി ഉത്ഘാടനം ചെയ്യുന്നു

റാന്നി: വൈദ്യുതി വിതരണ രംഗം സ്വകാര്യവത്ക്കരിക്കുന്നതിനു വേണ്ടി ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കുന്ന ബില്ലിനെതിരെ രാജ്യവ്യാപകമായി വൈദ്യുതി മേഖലയിലെ ഓഫീസേഴ്സും തൊഴിലാളികളും ചേർന്ന് നടത്തിയ പ്രതിഷേധ ധർണ പെരുമ്പുഴയിൽ സി.പി.എം എരിയാ സെക്രട്ടറി ടി.എൻ ശിവൻ കുട്ടി ഉദ്ഘാടനം ചെയ്തു. കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി ടി.ജെ. ബാബുരാജ്, വർക്കേഴ്സ് അസോസിയേഷൻ ഡിവിഷൻ പ്രസിഡന്റ് ലിജോ പി തോമസ്, ഫെഡറേഷൻ ഡിവിഷൻ സെക്രട്ടറി അനിൽകുമാർ, ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗം ബിനോ തോമസ്, ബിജു ഡി, ലിജു.പി എന്നിവർ സംസാരിച്ചു.