തെങ്ങമം : ഇളംപളളിൽ പയ്യനല്ലൂർ പ്രതീക്ഷ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഭാ സംഗമവും മെറിറ്റ് അവാർഡ് വിതരണവും ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് വിമൽ കൃഷ്ണൻ അദ്ധ്യക്ഷനായി. വ്യത്യസ്ത മേഖലകളിൽ മികവ് പുലർത്തിയ പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി , പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് അനുമോദിച്ചു. റിട്ട.അദ്ധ്യാപകൻ ശ്രീ.കെ.എൻ ശ്രീകുമാർ ആമുഖ പ്രഭാഷണം നടത്തി.വാർഡ് മെംബർമാരായ സുപ്രഭ, ആർ. രതി, ജി.ജയകൃഷ്ണൻ, അംബുജാക്ഷൻ പി.കെ, അനന്തകൃഷ്ണൻ ബി, ആർ രഞ്ജിത്ത്, അതുൽ സുരേഷ് ,അഭിഷേക് ആർ,കൃഷ്ണകുമാർ എസ്, അപർണ ആർ, ശ്രീലക്ഷ്മി എന്നിവർ സംസാരിച്ചു.