പത്തനംതിട്ട : നഗരസഭ അഞ്ചാം വാർഡിൽ ആടിയാനി കുളത്തൂർ ഭാഗത്ത് പന്നിയുടെ ആക്രമണത്തി​ൽ സ്കൂട്ടർ യാത്രക്കാരന് പരി​ക്കേറ്റു. മുണ്ടുകോട്ടക്കൽ ആടിയാനി യു.രവീന്ദ്രനാഥിനാണ് പരിക്കേറ്റത്. ഓടിക്കോണ്ടിരുന്ന സ്കൂട്ടറിനുമുന്നിലേക്ക് കാട്ടിൽ നിന്നും ചാടി ആക്രമിക്കുകയായിരുന്നു. സ്കൂട്ടറിനും സാരമായ കേടുപറ്റി. രവീന്ദ്രനാഥ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സതേടി. കാട്ടുപന്നി ആക്രമണത്തിനിന്ന് രക്ഷനേടാൻ സർക്കാർ തലത്തിൽ നടപടിവേണമെന്ന് വാർഡ് കൗൺസിലർ കെ.ജാസിം കുട്ടി ആവശ്യപ്പെട്ടു.