09-karshaka-sangham
കേരള കർഷക സംഘം പത്തനംതിട്ട ഏരിയാ സമ്മേളനത്തിന് സമാപനം കുറിച്ച് പ്രക്കാനത്ത് നടന്ന പൊതുസമ്മേളനം ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യുന്നു.

പ്രക്കാനം: ഇടതുസർക്കാർ നടപ്പാക്കുന്ന ജനക്ഷേമ പദ്ധതികൾ എല്ലാം കേന്ദ്ര സർക്കാരിന്റെ പദ്ധതികളാണെന്ന് തെറ്റായ പ്രചരണം നടത്തി സ്വയം അപഹാസ്യരായി തീർന്നിരിക്കുകയാണ് ബി.ജെ.പി, സംഘപരിവാർ ശക്തികളെന്ന് ആരോഗ്യ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാജോർജ് പ​റഞ്ഞു. കേരള കർഷക സംഘം പത്തനംതിട്ട ഏരിയാ സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ഏരിയാ പ്രസിഡന്റ് അഡ്വ.എസ് മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വർഗീസ് സഖറിയ,എൻ.സജികുമാർ, പി.ആർ.പ്രദീപ്, ടി.കെ.ജി നായർ, ടി.എ.രാജേന്ദ്രൻ, എസ്.നിർമ്മലാദേവി, ജോസ് മാത്യു, അഡ്വ.ജയൻ മാത്യു എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം കർഷക സംഘം സംസ്ഥാന ജോ: സെക്രട്ടറി അഡ്വ.ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു.
ഭാരവാഹികളായി അഡ്വ.എസ്.മനോജ് കുമാർ (പ്രസിഡന്റ്) കെ.ബാലകൃഷ്ണൻ നായർ, എം.എൻ.സോമരാജൻ (വൈസ് പ്രസിഡന്റുമാർ), വർഗീസ് സഖറിയ (സെക്രട്ടറി), അഡ്വ.ജയൻ മാത്യു,

പി.കെ.ദേവാനന്ദൻ( ജോ:സെക്രട്ടറിമാർ), കെ.മോഹനൻ ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.