പത്തനംതിട്ട :നൂറനാട് പണയിൽ മഹേഷ് ഭവനത്തിൽ മനോജിനെ 1.150 കിലോഗ്രാം കഞ്ചാവുമായിഎക്സൈസ് എൻഫോഴ്സ്മെന്റ് ആന്റീ നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു.സർക്കിൾ ഇൻസ്പെക്ടർ എസ് ഷിജുവിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പന്തളം ഐരാണിക്കുഴി പാലത്തിന് സമീപം വച്ചാണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.