 
ചെങ്ങന്നൂർ: ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ് ഇടവകയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ദുബായ് ഫാമിലി ഫോറത്തിന്റെ 20-ാംമത് വാർഷികയോഗം ബസേലിയോസ് മാർത്തോമാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ.മാത്യൂസ് മാർ തിമോത്തിയോസ് അദ്ധ്യക്ഷത വഹിച്ചു. കുരിയാക്കോസ് മാർ ക്‌ളിമീസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. മാനവസേവ അവാർഡ് സി.സി ചെറിയാന് സജി ചെറിയാൻ എം.എൽ.എ നൽകി. സി.സി ചെറിയാൻ രചിച്ച നിയോഗ വഴികളിൽ നിറമനസോടെ എന്ന പുസ്തകം മന്ത്രി വീണാ ജോർജ് സാഹിത്യകാരൻ ബെന്യാമിന് നൽകി പ്രകാശനം ചെയ്തു. ഭദ്രാസന സെക്രട്ടറി ഫാ.മാത്യു ഏബ്രഹാം കാരയ്ക്കൽ ,പി സി.വിഷ്ണുനാഥ് എം.എൽ.എ, മുളക്കുഴ പഞ്ചായത്ത് പ്രസിഡന്റ് എൻ.പദ്മാകരൻ, എം.വി ഗോപകുമാർ, ഫാമിലി ഫോറം പ്രസിഡന്റ് തോമസ് മാമ്മൻ, സെക്രട്ടറി ജോർജ്ജ് കുട്ടി എന്നിവർ പ്രസംഗിച്ചു.