ചെങ്ങന്നൂർ: രാജ്യത്തിന്റെ വൈദ്യുതി മേഖല സ്വകാര്യ കുത്തകകൾക്ക് തീറെഴുതാനുള്ള വഴി ഒരുക്കുന്ന വൈദ്യുതി നിയമ ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് നാഷണൽ കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ ഇലക്ട്രിക്കൽ ഡിവിഷൻ ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ്ണയും ടൗൺ ചുറ്റി പ്രകടനവും നടത്തി. യോഗം സി.ഐ.ടി.യു ഏരിയാ പ്രസിഡണ്ട് മനോജ് എം.കെ ഉദ്ഘാടനം ചെയ്തു. കെ.എസ്.ഇ.ബി. ഡബ്ലു.എ ഡിവിഷൻ പ്രസിഡണ്ട് സജികുമാർ.ബി അദ്ധ്യക്ഷത വഹിച്ചു. ശ്രീഘോഷ്, റജി മോഹൻ, സുരേന്ദ്രൻ.സി.കെ, സി.എൻ.സുശീലൻ (പെൻഷനേഴ്‌സ് അസ്സോസിയേഷൻ), മധുകുമാർ, സുനിൽ കുമാർ, ലിബി എസ്, രാജീ.ആർ.ശേഖർ പ്രസംഗിച്ചു