കോന്നി: നിയോജക മണ്ഡലത്തിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ കോന്നി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. അടൂർ പ്രകാശ് എം.പി. ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ അദ്ധ്യക്ഷത വഹിച്ചു. മജീഷ്യൻ ഗോപിനാഥ് മുതുകാട് പ്രഭാഷണം നടത്തി. എസ്.സന്തോഷ് കുമാർ, സുലേഖ.വി. നായർ, വി.ടി അജോമോൻ, ദീനാമ്മ റോയി, സിന്ധു സന്തോഷ്, ബിനു. കെ.സാം,റാങ്ക് ജേതാവ് ശ്രീലക്ഷ്മി എന്നിവർ പ്രസംഗിച്ചു.