കോന്നി: എസ്‌.എൻ.ഡി.പി യോഗം 3108 നമ്പർ മേടപ്പാറ ശാഖയിൽ എസ്‌.എസ്‌.എൽ.സി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ നന്ദന ഇന്ദുകുമാർ പടിഞ്ഞാറേചരുവിൽ, പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ രേഷ്മ.പി പുത്തൻവീട്ടിൽ എന്നിവരെ ആദരിച്ചു. ശാഖാ പ്രസിഡന്റ് പി. ഡി. ശശിധരൻ കാഷ് അവാർഡുകൾ വിതരണം ചെയ്തു. ശാഖാ സെക്രട്ടറി റ്റി. കെ. പങ്കജാക്ഷൻ, വൈസ് പ്രസിഡന്റ് എം.എസ്. ഇന്ദിര, യൂണിയൻ കമ്മിറ്റി അംഗം സുധർജി, വനിതാസംഘം പ്രസിഡന്റ് ബിന്ദു പ്രസന്നൻ, വനിതാ സംഘം സെക്രട്ടറി ഓമനാശേഖർ എന്നിവർ പ്രസംഗിച്ചു.