അടൂർ : യൂത്ത് കോൺഗ്രസിന്റെ 62 -ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് ഏഴംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാങ്കൂട്ടം ജംഗ്ഷനിൽ പതാക ഉയർത്തി.സ്ഥാപക ദിനാഘോഷം യൂത്ത് കോൺഗ്രസ് അടൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അരവിന്ദ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ചാർലി ഡാനിയേൽ അദ്ധ്യക്ഷത വഹിച്ചു. ഇ.എ ലത്തീഫ്,പി.കെ മുരളി, ജെയിംസ് കക്കാട്ടുവിളയിൽ,ശാന്തി കുട്ടൻ, ടിറ്റോ ഏഴംകുളം, അഭി വിക്രം, ബിനിൽ ബിനു, ബിൻസി ടിറ്റോ, ഷിനു വിജി, അശ്വന്ത് ഏഴംകുളം, കുഞ്ഞുമോൻ മാങ്കൂട്ടം,സനൽ മാങ്കൂട്ടം,വിഷ്ണു അറുകാലിക്കൽ എന്നിവർ പ്രസംഗിച്ചു