അടൂർ : യൂത്ത് കോൺഗ്രസ് കടമ്പനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപകദിനം ആചരിച്ചു. പ്രസിഡന്റ് ജെറിൻ ജേക്കബിന്റെ അദ്ധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ജി.മനോജ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി മാമ്മൻ മുഖ്യസന്ദേശം നൽകി .യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഹരീഷ്, യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് അശ്വിൻ വാഴുവേലിൽ, ജനറൽ സെക്രട്ടറി ബൈജു മാത്യു എന്നിവർ പ്രസംഗിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ അലൻ ജോസ്, ഷിന്റോ, വിഷ്ണു, ഡോൺ എസ് പതാലിൽ, അജിൻ, ജെഫ്രി, അനന്ദു, അമ്പാടി, അഖിൽ, ജിനു, ജോർജി എന്നിവർ നേതൃത്വം നൽകി. യൂത്ത് കോൺഗ്രസ് സ്ഥാപക ദിനമായ ഇന്ന് കടമ്പനാട് , കല്ലുകുഴി , നെല്ലിമുകൾ എന്നിവടങ്ങളിലെ കൊടിമരത്തിൽ പതാക ഉയർത്തി