strike

പത്തനംതിട്ട: സാമൂഹിക പരിഷ്കർത്താവ് കാവാരികുളം കണ്ടൻകുമാരൻ സ്മാരക നിർമാണ ഫണ്ട് സാംബവമഹാസഭയുടെ പേരിൽ വ്യാജരേഖകൾ ഉണ്ടാക്കി തട്ടിയെടുത്തതിനെപ്പറ്റി അന്വേഷിക്കുക, ഭൂരഹിതരായ മുഴുവൻ പട്ടികജാതി കുടുംബങ്ങൾക്കും ഭൂമി നൽകുക, പട്ടികജാതി വിഭാഗങ്ങളുടെ മുഴുവൻ കടങ്ങളും എഴുതത്തള്ളി ജപ്തി നടപടികൾ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുമായി 12ന് രാവിലെ 11ന് സെക്രട്ടറിയേറ്റ് പടിക്കൽ ധർണ നടത്തമെന്ന് സാംബവ മഹാസഭ സംസ്ഥാന പ്രസിഡന്റ് സോമൻ പാമ്പായിക്കോട് അറിയിച്ചു.