പത്തനംതിട്ട: വർഗീയ, കോർപ്പറേറ്റ് ഫാസിസത്തിൽ നിന്ന് ഇന്ത്യയെ വീണ്ടെടുക്കാം എന്ന സന്ദേശവുമായി ആർ.വൈ.എഫ് യുവപ്രതിരോധ സദസ് നടത്തി. ദേശീയ സമിതിയംഗം ഷമീന ഷംസുദീൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രാജി ദിനേശ്, ജോയി ജോൺ, തോമസ് ജോസഫ്, അനീഷ് തുരുത്തിക്കാടൻ, മനു മാത്യു, സതീഷ് ഇലവുംതിട്ട തുടങ്ങിയവർ പ്രസംഗിച്ചു.