മല്ലപ്പള്ളി : ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ഏറിയാ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം എം.വി സഞ്‌ജു ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ.ജെ ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ.ആർ.വത്സരാജ്,​ ഒ. വിശ്വംഭരൻ ,​ എ.കെ.സൈമൺ,കെ.കെ.സുകുമാരൻ ,ബി .സുജിത്ത്,സണ്ണി ജോൺസൺ,രതീഷ് പീറ്റർ ,ബിജു വർഗീസ്,സാബു പുതുശേരി, സി.ടി റെജി എന്നിവർ പ്രസംഗിച്ചു.കെ.ജെ.ഹരികുമാറിനെ പ്രസിഡന്റായും കെ.ആർ.വത്സരാജിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.