
കടമ്പനാട് : ക്വിറ്റ് ഇന്ത്യ ദിനത്തോടനുബന്ധിച്ച് കടമ്പനാട് കെ.ആർ.കെ. പി.എം.ബി.എച്ച്.എസ് ആൻഡ് വി.എച്ച്.എസ്.എസ് സ്കൂളിലെ എൻ.സി.സി യൂണിറ്റ് "ക്വിറ്റ് ഇന്ത്യ മൂവ്മെന്റ് " എന്ന വിഷയത്തിൽ സെമിനാർ നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ആർ.സുജാത ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജയന്ത അദ്ധ്യക്ഷത വഹിച്ചു. റിട്ടയേർഡ് ചരിത്ര അദ്ധ്യാപകൻ ബി. സുന്ദരേശൻ ക്ലാസ്സ് നയിച്ചു. സ്കൂൾ മാനേജർ പി.ശ്രീലക്ഷ്മി, പ്രിൻസിപ്പൽ റാഫി.എസ്, എൻ.സി.സി ഓഫീസർ ഷാലു.ബി.എൽ, സീനിയർ കേഡറ്റ് സച്ചിൻ സന്തോഷ് എന്നിവർ പങ്കെടുത്തു.