
പ്രമാടം : തുമ്പമൺ ഭദ്രാസന സുവിശേഷ സംഘം വാർഷിക സമ്മേളനം വകയാർ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. കുര്യാക്കോോസ് മാർ ക്ളിമ്മീസ് അദ്ധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ, ഫാ. ബിജു മാത്യു പ്രകാനം, ഫാ. ജോർജ്ജ് മാത്യു, ഫാ. ടിബിൻ ജോൺ, തോമസ് ജോൺ, വി.വി. ഏബ്രഹാം, പ്രൊഫ. കെ.ജെ. മാത്യു, റോയി വർഗീസ്, കെ.കെ. രാജൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.