പത്തനംതിട്ട : സി.പി.ഐ കേരള ഘടകം സി.പി.എമ്മിന്റെ അടിമയാണെന്ന് കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല പറഞ്ഞു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, കറന്റ് ചാർജ് വർദ്ധന, കെ.എസ്.ആർ.ടി.സി യുടെ തകർച്ച തുടങ്ങിയവയ്ക്കെതിരെ സി.പി.ഐ ജില്ലാ സമ്മേളനത്തിൽ വിമർശനമുണ്ടായില്ല. കെ റെയിൽ നെടുകെ പിളർത്തുന്ന അടൂരിലെ പള്ളിക്കൽ സി.പി.ഐക്ക് കൊല്ലം, പത്തനംതിട്ട ജില്ലകളിൽ മേൽവിലാസം ഉണ്ടാക്കിയ തെങ്ങമം ബാലകൃഷ്ണന്റെ ഗ്രാമമാണ് എന്നത് അവർ മറന്നെന്നും അനീഷ് ആരോപിച്ചു.