
അയിരൂർ : ഹിന്ദു ഐക്യവേദി റാന്നി താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ ചെറുകോൽ, അയിരൂർ പഞ്ചായത്തുകളിൽ ജനജാഗ്രതാപരിപാടി സംഘടിപ്പിച്ചു. സമാപനസമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ.കെ.ഹരിദാസ് ഉദ്ഘാടനം ചെയ്തു.
അയിരൂർ പഞ്ചായത്ത് സമിതി പ്രസിഡന്റ് ആർ.മുരളീധരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. വർക്കിംഗ് പ്രസിഡന്റ് രഘു ഉത്തമൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ.പി.സുരേഷ്, ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ.സതീഷ് കുമാർ, ജില്ലാസെക്രട്ടറി മനോജ് കോഴഞ്ചേരി, താലൂക്ക് പ്രസിഡന്റ് മുരളീധരൻ നായർ, ട്രഷറർ വാസുക്കുട്ടൻ എന്നിവർ പ്രസoഗിച്ചു
ബാലൻ ചെറുകോൽ, സൂരജ്, ഉഷാആനന്ദ്, ആർ.രാധാകൃഷ്ണൻ, കെ.സദാനന്ദൻ തുടങ്ങിയവർ നേതൃത്വം നൽകി.