കുളനട: പുതുവാക്കൽ ഗ്രാമീണ വായനശാലയുടെ 65ാം വാർഷികവും
സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികവും 11 മുതൽ 17 വരെ ആഘോഷിക്കും. നാളെ വൈകിട്ട് 4.30ന്
ആസാദി റാലി നടത്തും. പന്തളം എസ്.എച്ച്.ഒ എസ്. ശ്രീകുമാർ ഫ്‌ളാഗ് ഓഫ് ചെയ്യും. 13ന് വൈകിട്ട് 4ന് ബാലവേദി കുട്ടികൾക്കായി ക്വിസ് മത്സരം. 14 ന് വൈകിട്ട് 4ന് സ്വാതന്ത്ര്യദിനാഘോഷവും വായനശാല വാർഷികവും നടക്കും.15ന് വൈകിട്ട് 6ന് സ്വാതന്ത്ര്യദിന ചിന്തകൾ.17ന് വൈകിട്ട് 4ന് സമാപനവും കർഷക കൂട്ടായ്മയും.