അടൂർ : കേരള പ്രദേശ് ഗാന്ധി ദർശൻ വേദി അടൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 81-ാംക്വിറ്റ് ഇൻഡ്യാ ദിനം ആചരിച്ചു. നിയോജക മണ്ഡലം ചെയർമാൻ എം.ആർ ജയപ്രസാദിന്റെ അദ്ധ്യക്ഷതയിൽ പുതിയതായി തിരഞ്ഞെടുത്ത അംഗങ്ങൾ സത്യപ്രതിഞ്ഞ ചൊല്ലി ചുമതലകൾ ഏറ്റെടുത്തു.സംസ്ഥാന സെക്രട്ടറി ബിനു എസ്.ചക്കലായിൽ യോഗം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌, ബാലവേദി ചെയർമാനുമായ ശ്രീകൃഷ്ണകുമാർ, സംസ്ഥാന കമ്മിറ്റി അംഗം സജിദേവി, എ.കെ ഏബ്രഹാം,ജോയ് കൊച്ചു തുണ്ടിൽ , ഐ ടിസെൽ ചെയർപേഴ്സൺ ശ്രീദേവി ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.